02:34pm 23 November 2026
NEWS
രജനികാന്തിന്റെ പുതിയ തീരുമാനം...
27/10/2025  04:25 PM IST
Cinema desk
രജനികാന്തിന്റെ പുതിയ തീരുമാനം...

 തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിച്ച 'കൂലി' എന്ന ചിത്രം ഈയിടെ പുറത്തിറങ്ങി. ബോക്സ് ഓഫീസ് വിവരങ്ങൾ അനുസരിച്ച് ഈ ചിത്രം 600 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽഹാസൻ അഭിനയിച്ച മുൻ ഹിറ്റ് ചിത്രമായ 'വിക്രം' പോലെ 'കൂലി' മികച്ചതല്ലെന്നുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്  ചിത്രത്തിന്റെ കളക്ഷൻ കുറയാനുള്ള ഒരു കാരണവുമായിരുന്നു. 'കൂലി'യുടെ ചിത്രീകരണം നടക്കുന്ന സമയത്തിൽ തന്നെ ലോഗേഷ് കനകരാജ് രജിനികാന്തിനെയും, കമൽഹാസനെയും ഒന്നിപ്പിച്ച് ഒരു ചിത്രം സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട് എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ 'കൂലി' റിലീസായത്തിന് ശേഷം ലോഗേഷ് കനകരാജ് രജനികാന്തിന്റെ അടുക്കൽ അവതരിപ്പിച്ച കഥയും 'വിക്രം', 'കൂലി'യെ പോലെത്തന്നെ 'ഗ്യാങ്സ്റ്റർ' കഥ എന്ന  കാരണത്തിനാൽ രജനികാന്ത് അതിൽ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ല. അതിനാൽ രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം വൈകും എന്നാണ് ഇപ്പോഴത്തെ  റിപ്പോർട്ട്.  അതല്ലാതെ ഇനി കുറച്ചു കാലത്തേക്ക് ഗ്യാങ്‌സ്റ്റർ കഥയിൽ അഭിനയിക്കുകയില്ലെന്നുള്ള തീരുമാനവും രജനികാന്ത് എടുത്തിരിക്കുന്നവത്രെ! ഇനി കോമഡി നിറഞ്ഞതും, കുടുംബാധിഷ്ഠിതവുമായ കഥകളുമായി വരുന്ന സംവിധായകർക്ക് മുൻഗണന നൽകാനാണത്രെ രജനികാന്ത് തീരുമാനിച്ചിരിക്കുന്നത്. രജനികാന്ത് ഇങ്ങിനെയൊരു തീരുമാനം എടുത്തിരിക്കുന്നതിന്റെ ഭാഗമായാണ്  'ജയിലർ' രണ്ടാം ഭാഗത്തിന് ശേഷം സുന്ദർ.സി.യുടെ സംവിധാനത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ രജനികാന്ത് സമ്മതിച്ചിരിക്കുന്നത്  എന്നുള്ള റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 1997-ൽ റിലീസായ 'അരുണാചലം' എന്ന ചിത്രം സുന്ദർ.സി.യുടെ സംവിധാനത്തിൽ രജിനികാന്ത് അഭിനയിച്ചതാണ് എന്നുള്ളത് ശ്രദ്ധേയമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img